https://go.oclasrv.com/afu.php?zoneid=1522614

ബിക്കിനിയില്‍ കിടന്ന സമന്തക്ക് കമന്റുമായി സദാചാര സഹോദരന്മാര്‍; കലക്കന്‍ മറുപടിയില്‍ ആട്ടിപ്പായിച്ചു സാമന്ത

Posted on Posted in Uncategorized

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രത്തിന് സദാചാരാ വാദികള്‍ ക്ലാസെടുക്കാന്‍ വന്നതിന് പിന്നാലെ മറുപടിയുമായി തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി. അക്കിനേനി കുടുംബത്തിലെ പെണ്ണ് ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നും ഇത് സംസ്ക്കാരത്തിന് നിരക്കാത്തതാണെന്നുമുള്ള കമന്റുകളുടെ എണ്ണം കൂടിയപ്പോഴാണ് സാമന്ത മറ്റൊരു പോസ്റ്റിട്ട് സദാചാര ആങ്ങളമാര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

എന്റെ നിയമങ്ങള്‍ എഴുതുന്നത് ഞാനാണ്. എന്റെ നിയമം എഴുതാന്‍ നിങ്ങള്‍ വരേണ്ട, നിങ്ങള്‍ നിങ്ങളുടേത് തന്നെ എഴുതിയാല്‍ മതി എന്നായിരുന്നു സാമന്തയുടെ മറുപടി. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നത് ചെയ്യാന്‍ സാധിക്കുന്നവളാണ് ശക്തയായ സ്ത്രീ എന്ന ക്വോട്ടിനൊപ്പമാണ് സാമന്ത ആങ്ങളമാരോട് പോയി പണി നോക്കാന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *