https://go.oclasrv.com/afu.php?zoneid=1522614

പദ്മാവതിയും വിവാദത്തിലേ

Posted on Posted in Uncategorized

ചിത്രമായ പദ്മാവതിക്കുനേരെയും രാഷ്ട്രീയആരോപണങ്ങൾ വാളോങ്ങുന്നതായാണ് വാർത്തകൾ വരുന്നത്. ക്ഷത്രിയ വംശവികാരം വ്രണപെടുത്തുന്നുവെന്ന കാരണം കാണിച്ച്‌ ചിത്രത്തിന്റെ റിലീസ് താത്കാലികമായി തടഞ്ഞ് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും സെന്‍സര്‍ ബോര്‍ഡിനും കത്തയക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. എന്നാണ് പാർട്ടി ഗുജറാത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഐ.കെ ജഡേജ അറിയിച്ചതത്രെ. ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് അനാവശ്യസംഘർഷങ്ങൾ ഒഴിവാക്കാനാണ് ഈ നടപടി എന്ന് അദ്ദേഹം പറഞ്ഞു. നേരത്തെതന്നെ ചിത്രത്തിൽ ചിറ്റോർ റാണി പത്മാവതിയും അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നത് തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന പേരിൽ രജപുത്ര കർണി സേന പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇവർ രാജസ്ഥാനിലെ സെറ്റ് ആക്രമിച്ചതിനെത്തുടർന്ന് ഷൂട്ടിങ് മഹാരാഷ്ട്രയിലെ കോലാപുരിലേയ്ക്ക് മാറ്റുകയും എന്നാൽ ഇവിടെവച്ച് സെറ്റ് അഗ്നിക്കിരയാവുകയും ചെയ്തിരുന്നു. ഡിസംബർ 9 മുതൽ 14 വരെ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണത്രെ ഇപ്പോഴത്തെ എതിർപ്പ്. ഡിസംബർ ഒന്നിന് ‘പദ്മാവതി’ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കു

Leave a Reply

Your email address will not be published. Required fields are marked *