https://go.oclasrv.com/afu.php?zoneid=1522614

നിങ്ങൾ ഇങ്ങനെ ആണോ ?

Posted on Posted in Uncategorized

ആളുകൾ തൊട്ടാവാടികൾ ആണെന്ന് പറയാറുണ്ട്. എന്ത് പറഞ്ഞാലും കരയുകയും മുഖം വാടുകയും ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. സിനിമ കണ്ടാലും ചിലരുടെ സങ്കടങ്ങൾ കേട്ടാലും വിഷമിക്കുന്നവരും കരയുന്നവരും ഉണ്ട്. അവരെ മറ്റുള്ളവർ പരിഹസിക്കും.തൊട്ടാവാടി എന്ന് വിളിച്ചു കളിയാക്കും. അത് കേട്ടവർ പിന്നെയും വിഷമിക്കും. അങ്ങനെ ഉള്ളവർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. പെട്ടെന്ന് സങ്കടവും കരച്ചിലും വരുന്നവർ യഥാർത്ഥത്തിൽ ഒരുപാട് ഗുണങ്ങൾ ഉള്ളവർ ആണ്. മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കാനും അത് സ്വന്തം വിഷമം ആയി കരുതുന്നവരും ആണ് ഇത്തരക്കാർ. ഇവരുമായി സൗഹൃദം ഉള്ളവർ ഒരിക്കലും വഞ്ചിക്കപ്പെടില്ല .ആത്മാർത്ഥതയുടെ പര്യായം ആയ ഇവരെ കണ്ണുമടച്ചു തന്നെ വിശ്വസിക്കാം. വികാരങ്ങളെ നിയന്ത്രിക്കാൻ ആവാത്തത് കൊണ്ടാണല്ലോ പെട്ടെന്ന് തന്നെ ഇവർക്ക് കണ്ണീർ വരുന്നത്. അത് കൊണ്ട് തന്നെ ഇവർക്ക് പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകുവാൻ ഇടയില്ല.കരയുന്നതിലൂടെ മനസ്സിലെ വിഷമങ്ങളും ദേഷ്യവും അകറ്റാൻ സാധിക്കും . അതോടെ മനസ്സമാധാനവും കിട്ടും. മറ്റുള്ളവരെ അപേക്ഷിച്ചു വിഷമത്തിന്റെ ആയുസു കുറവും സങ്കടങ്ങൾ ഇല്ലാതാവും പോലെ വിഷമങ്ങൾ ഇല്ലാതാവുകയും ചെയ്യും.മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാത്ത ഇവർ സുഹൃത്തുക്കളോട് എല്ലാം തുറന്നു പറയുന്ന കൂട്ടർ ആയിരിക്കും. മറ്റുള്ളവരെ വേദനിപ്പിക്കുന്ന പ്രവർത്തികൾ ഒന്നും തന്നെ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവില്ല. അത് കൊണ്ട് ഇനിയെങ്കിലും പെട്ടെന്ന് കരയുന്നവരെ കളിയാക്കാതെ അവരുടെ നല്ല മനസ്സിനെ അംഗീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *