https://go.oclasrv.com/afu.php?zoneid=1522614

തിരിച്ചടികളും വിവാദങ്ങളും വലിച്ചിഴച്ചു

Posted on Posted in Uncategorized

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി ഉള്ള നടിയാണ് നയന്‍താര . വേറിട്ട കഥാപാത്രങ്ങള്‍ കൊണ്ട് തമിഴകം കീഴടക്കിയ താരസുന്ദരിക്ക് വിവാദങ്ങള്‍ക്ക് ഒരിക്കലും കുറവുണ്ടായിരുന്നില്ല. നയന്‍താരയുടെ വെത്യസ്തമായ തീരുമാനങ്ങള്‍ പലപ്പോഴും സിനിമാ ലോകത്തെയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ചട്ടണ്ട്.അതുപോലെ എടുത്ത ഒരു തിരുമാനമായിരുന്നു സിനിമയ്ക്ക് വേണ്ടി പ്രമോഷന്‍ ചടങ്ങുകളിലോ, അവാര്‍ഡ് നിശകളിലോ പങ്കെടുക്കില്ല എന്നത്.

ഇതേ തീരുമാനം കൊണ്ട് വിവാദത്തില്‍ അകപ്പെട്ട താരമാണ് നയന്‍താര. സ്വന്തം സിനിമകളുടെ പ്രമോഷന് വേണ്ടി ചാനല്‍ ഷോകളിലും പൊതുപരിപാടികളിലും പങ്കെടുക്കില്ലെന്നായിരുന്നു നയന്‍താരയുടെ നിലപാട്. വ്യക്തിജീവിതത്തിലെ തിരിച്ചടികളും വിവാദങ്ങളും വലിച്ചിഴച്ച് ചാനല്‍ അഭിമുഖങ്ങളും ഷോകളും ചടങ്ങുകളും ലക്ഷ്യത്തില്‍ നിന്ന് വഴിമാറുമെന്നതിനാലാണ് നയന്‍സ് അഞ്ച് വര്‍ഷമായി ഇത്തരമൊരു കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.റം എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് നയന്‍താര പ്രമോഷനില്‍ പങ്കെടുക്കില്ലെന്ന തീരുമാനം മാറ്റിയത്. നയന്‍താര ജില്ലാ കലക്ടറുടെ റോളിലെത്തുന്ന സിനിമ ഗോപി നൈനാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കാക്കമുട്ടൈ ഫെയിം വിഗ്‌നേഷും രമേശും ഈ ചിത്രത്തിലെ കഥാപാത്രങ്ങളാണ്. ഓം പ്രകാശാണ് ക്യാമറ.

Leave a Reply

Your email address will not be published. Required fields are marked *