https://go.oclasrv.com/afu.php?zoneid=1522614

കേരള ബോക്സ് ഓഫീസിൽ നേടിയത്

Posted on Posted in Uncategorized

ഫഹദ് ഫാസിലും ദിലീഷ് പോത്തനും മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർ ഹിറ്റിന് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ജൂലൈ 14ന് തീയേറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടി മുന്നേറുകയാണ്. ഫഹദിനെ കൂടാതെ സൂരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. 2017ൽ ഇത് വരെ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും മികച്ചത് ഈ ദിലീഷ് പോത്തൻ ചിത്രമാണ് എന്ന് നിസംശയം പറയാം. പുതുമുഖ താരം നിമിഷ സജയൻ ചിത്രത്തിൽ നായികയായി എത്തുന്നു.

എന്തായാലും, ഫഹദും- ദിലീഷ് പോത്തന്റെയും മുൻ ചിത്രം മഹേഷിന്റെ പ്രതികാരാം ബോക്സ് ഓഫീസിൽ കുറിച്ച റെക്കോര്‍ഡുകള്‍ രണ്ടാം ചിത്രം തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും റിലീസ് ചെയ്ത ആദ്യ ദിനം കേരള ബോക്‌സ് ഓഫീസിൽ നിന്ന് 1.51 കോടിയാണ് നേടുകയുണ്ടായത്. ചിത്രം ഫഹദിന്റെ കരിയറിലെ തന്നെ മികച്ചൊരു ഓപ്പണിങ് ആയിരുന്നു താരത്തിന് സമ്മാമിച്ചത്.

റിലീസ് ചെയ്ത 9 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 10 കോടി ബോക്‌സോഫീസില്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന് പുറത്ത് നിന്നും തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഏറ്റവും മികച്ച കളക്ഷനാണ് നേടിയെടുത്തത്. കേരളത്തിന് പുറത്തുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *