https://go.oclasrv.com/afu.php?zoneid=1522614

‘ഒരു ജാഡയുമില്ലാത്ത ഒന്നൊന്നര ജിന്ന്’; പ്രണവ് മോഹൻലാലിനെ നേരിട്ട് കണ്ട സന്തോഷത്തിൽ ആരാധകൻ

Posted on Posted in Uncategorized

പ്രണവ് മോഹൻലാൽ സിനിമാലോകത്തിലേക്ക് നായകനായി അരങ്ങേറിയ ‘ആദി’ ജനഹൃദയം കീഴടക്കി മുന്നേറുമ്പോൾ ആദിയെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ഒരു ആരാധകൻ. സൂപ്പർ താരത്തിന്റെ മകനായി പിറന്നിട്ടും താരജാഡ ഇല്ലാതെ സാധാരണക്കാരനെ പോലെ ജീവിക്കുന്ന പ്രണവിനെ നമുക്കെല്ലാവർക്കും സുപരിചതമാണ്. തന്റെ ആദ്യചിത്രം സൂപ്പർഹിറ്റായി മുന്നേറുമ്പോഴും ആ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ആരാധകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിൽ നിന്നും വ്യക്തമാകുന്നത്.

തന്റെ ആദ്യചിത്രമാണ് റിലീസ് ആകുന്നതെന്ന ആകുലതകൾ ഒന്നും ഇല്ലാതെ റിലീസ് ദിവസം തന്നെ ഹിമാലയത്തിലേക്ക് യാത്ര പോയ ഒരേ ഒരു നടനെ ഉള്ളു എന്ന് നിസംശയം പറയാവുന്നതാണ്. യാത്രയ്ക്കിടെ ഋഷികേഷിൽ വെച്ചാണ് ജിബിൻ എന്ന ആരാധകൻ തന്റെ പ്രിയ താരത്തെ കണ്ടിരിക്കുന്നത്. ആരാധകർക്ക് മുമ്പിൽ താരജാഡകളൊന്നുമില്ലാതെ ചെറു പുഞ്ചിരിയോടെയാണ് പ്രണവ് നിൽക്കുന്നതും ചിത്രങ്ങളിൽ കാണാവുന്നതാണ്.മക്കളെ ഒരു ജിന്നിനെ ഋഷികേശിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹൻലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വീഡിയോ കണ്ടപ്പോൾ അന്ന് ആ വീഡിയോയുടെ താഴെ കമന്റ് ആയി ഞാൻ പറഞ്ഞിരുന്നു എന്നെങ്കിലും ഇതുപോലെ ഒരു യാത്രയിൽ പ്രണവിനെ കണ്ടുമുട്ടുമെന്ന്. അതുപ്പോലെതന്നെ സംഭവിച്ചു. ദൈവത്തിന് നന്ദി. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നര ജിന്ന്- എന്നായിരുന്നു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *